സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ കത്തിടപാടുകളിൽ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും അൽപംകൂടി ബഹുമാനമാകാമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പ്. ഇനിമുതൽ സർക്കാർ ഓഫിസുകളിലെ കത്തിടപാടുകളിൽ മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ബഹുമാനം പ്രകടിപ്പിക്കണമെന്ന് നിർദ്ദേശിച്ച് സർക്കുലർ പുറപ്പെടുവിച്ചു. ......
സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് രേണുകസ്വാമി കൊലക്കേസ് പ്രതി സൂപ്പർസ്റ്റാർ ദർശൻ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ്. കഴിഞ്ഞ ജൂണിൽ അറസ്റ്റിലായ ഇദ്ദേഹത്തെ ആദ്യം ഈ ജയിലിലാണ് പാർപ്പിച്ചിരുന്നത്. ......
ആലപ്പുഴ : സി പി എം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് സമ്മേളന നഗറിലേക്കുള്ള ദീപശിഖാ പ്രയാണത്തിന് പ്രൗഡോജ്വല തുടക്കം
വയലാർ രക്തസാക്ഷികളുടെ ഓർമ്മകൾ ഇരമ്പുന്ന വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സി പി ഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ ദീപശിഖ ജാഥാ ക്യാപ്റ്റൻ എൻ അരുണിന് കൈമാറി ഉദ്ഘാടനം ചെയ്തു. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു.
സ്വാഗത സംഘം ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ് , എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി
ടി ടി ജിസ് മോൻ, ജാഥാ ക്യാപ്റ്റൻ വിനിത വിൻസെൻ്റ് , ജാഥാം ങ്ങളായ വി ദർശിത്, ഡയറകക്ടർ ബിബിൻ എബ്രഹാം , കെ. ......
സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരുപവൻ സ്വർണത്തിന് 81,040 രൂപയായി.......
സ്പോട്സ് കിറ്റ് വിതരണം:- എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി ഫിനിക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്പോട്സ്കിറ്റുകൾ വിതരണം ചെയ്തു. കലുർ ലിറ്റിൽ ഫ്ളവർ യു.പി.സ്കുളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ടി.ജെ. ......

ദോഹ:അഗർവുഡിനെയും അതിന്റെ ഡെറിവേറ്റീവുകളെയും കുറിച്ച് ഇന്ത്യൻ എംബസി, വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയം (MoDoNER), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണലുകൾ കൗൺസിൽ (IBPC) എന്നിവയുടെ സഹകരണത്തോടെ ദോഹയിൽ വാങ്ങുന്നവർ–വിൽക്കുന്നവർ സംഗമം സംഘടിപ്പിച്ചു.
ഇന്ത്യയിലും ഖത്തറിലുമായി 150-ഓളം പേർ പങ്കെടുത്ത സംഗമത്തിൽ, ഇന്ത്യയിൽ നിന്നുള്ള 46 കയറ്റുമതിക്കാരും ഖത്തറിലെ 35-ഓളം പെർഫ്യൂം ഇറക്കുമതിക്കാരും ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും പങ്കുചേർന്നു.
മുഖ്യപ്രഭാഷണം നടത്തിയ MoDoNER ജോയിന്റ് സെക്രട്ടറി ആങ്ഷുമാൻ ഡേ, വടക്കുകിഴക്കൻ മേഖലയിലെ അഗർവുഡ് വ്യവസായത്തിന്റെ സവിശേഷതകളും പ്രീമിയംഗുണനിലവാരവും സർക്കാരിന്റെ സുസ്ഥിര കൃഷിയും കയറ്റുമതി സുഗമമാക്കാനുള്ള സംരംഭങ്ങളും പ്രാമുഖ്യപ്പെടുത്തി. അസം, ത്രിപുര, നാഗാലാൻഡ്, മണിപ്പൂർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.അഗർവുഡ് ചിപ്സ്, എണ്ണകൾ, ധൂപവർഗ്ഗം, അത്തർ, സുഗന്ധവസ്തുക്കൾ, വെൽനസ് ഉൽപ്പന്നങ്ങൾ, അഗർവുഡ് ചായ തുടങ്ങിയവൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ വ്യവസായം അവതരിപ്പിക്കുന്നതായി ചടങ്ങിൽ ചൂണ്ടിക്കാട്ടി.
2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 86,173 കിലോഗ്രാം (4.25 മില്യൺ യുഎസ് ഡോളർ മൂല്യമുള്ള) അഗർവുഡ് കയറ്റുമതി നടത്തി. ......
ദോഹ: ദോഹ അൽ മദ്റസ അൽ ഇസ്ലാമിയയിലെ വേനലവധിക്കു ശേഷമുള്ള ക്ലാസ്സുകൾ സെപ്റ്റംബർ- 12 ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നിലവിലെ അധ്യയന വർഷ ത്തേക്കുള (2025- 2026) അഡ്മിഷൻ തുടരുന്നതായി അദ്ദേഹം അറിയിച്ചു. ......
ദോഹ: എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ സിബിഎസ്ഇ ബഡ്ഡിംഗ് ഓതേഴ്സ് പ്രോഗ്രാം (CBSE Budding Authors Programme) മത്സരത്തിൽ തങ്ങളുടെ സൃഷ്ടിപരത, സാഹിത്യപ്രതിഭ, സൃഷ്ടിപരമായ ചിന്താശേഷി എന്നിവ പ്രകടിപ്പിച്ച് ദേശീയ തലത്തിൽ വിജയം നേടി.
ക്ലാസ് V മുതൽ XII വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചെറുകഥകളും സൃഷ്ടിപരമായ രചനകളും എഴുതിക്കൊണ്ട് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള വേദിയായി.
സിബിഎസ്ഇ സംഘടിപ്പിച്ച മത്സരത്തിൽ എം.ഇ.എസ്. ......